24.1 C
Kottayam
Sunday, June 7, 2026

മദ്യലഹരിയിൽ സ്വന്തം കാർ എന്ന് കരുതി മറ്റൊരു കാർ എടുത്തു, വാഹനത്തിനുള്ളിലിരുന്ന സ്ത്രീയെ കണ്ടപ്പോൾ സ്വന്തം കുടുംബം ആണെന്ന് തെറ്റിദ്ധരിച്ചു; കാർ ട്രാൻസ്ഫോമറിൽ ഇടിച്ചുകയറ്റിയ ആൾ പിടിയിൽ

Must read

കോട്ടയം: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ആൾക്ക് സ്വന്തം കാർ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ വഴിയിൽ കിടന്ന കാർ കണ്ട് തന്റേതെന്ന് കരുതി എടുത്തുകൊണ്ടു പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന വീട്ടമ്മ ബഹളം വച്ചതോടെ പരിഭ്രമിച്ച ഇയാൾ വണ്ടി അടുത്തുള്ള ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറ്റുകയായിരുന്നു. ചോറ്റാനിക്കര സ്വദേശിയായ അഷ്‌ലിക്കാണ് ഇന്നലെ രാത്രി അബദ്ധം പറ്റിയത്.

ഭാര്യയേയും കുഞ്ഞിനെയും കാറിലിരുത്തി ബാറിന് സമീപമുള്ള കടയിൽ സാധനം വാങ്ങാൻ പോയ വ്യക്തിയുടെ കാറാണ് ആഷ്‌ലി മാറി എടുത്തുകൊണ്ട് പോയത്. ഈ കാറിന് സമീപം തന്നെയായിരുന്നു ആഷ്‌ലിയുടെ കാറും കിടന്നിരുന്നത്. ഇത് തന്റെ കാറാണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് എടുത്തതെന്നും കാറിൽ സ്ത്രീയേയും കുഞ്ഞിനെയും കണ്ടപ്പോൾ തന്റെ കുടുംബം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി ആഷ്‌ലി പൊലീസിനോട് പറഞ്ഞു.

ആഷ്‌ലി കാർ എടുത്തതും കാറിലുണ്ടായിരുന്ന വീട്ടമ്മ ബഹളം വച്ചു. ഇത് കേട്ട് നാട്ടുകാർ ഓടികൂടുകയും ചെയ്തു. പരിഭ്രമിച്ച ആഷ്‌ലിക്കും എന്ത് ചെയ്യണമെന്ന് അറിയാതെ വന്നു. മുന്നോട്ടെടുത്ത കാറിന്റെ സ്റ്റിയറിംഗിൽ വീട്ടമ്മ കയറി പിടിച്ചതോടെ വണ്ടി നിയന്ത്രണം തെറ്റി അടുത്തുള്ള ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചോറ്റാനിക്കര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ആഷ്‌ലിയെ അറസ്റ്റ് ചെയ്തു. കാറിന് സാരമായ കേടുപാടുകളുണ്ട്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സ്ത്രീക്കും പരിക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week