ഗോപി സുന്ദറില്ല!മകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത,ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍
കൊച്ചി:മകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ്. പിറന്നാൾ കേക്ക് കഴിച്ചശേഷം മകളെ ചുംബിക്കുന്ന അമൃതയാണ് ചിത്രത്തിലുള്ളത്. ജീവിത പങ്കാളി ഗോപി സുന്ദർ ഒരു വിഷ് പോലും സോഷ്യൽമീഡിയയിൽ പങ്കുവെക്കാത്തത് വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അമൃതയുടെ പിറന്നാൾ ഗോപി സുന്ദറിനൊപ്പം ആഘോഷമായിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളെല്ലാം താരം പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങളോ സ്റ്റോറികളോ ഒന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല.
പ്രണയത്തിലായശേഷം ഓരോ ചെറിയ കാര്യവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്ന ഇരുവരും പെടുന്നനെ അകലം പാലിച്ചതോടെ ആരാധകരിലും സംശയമുണ്ടായി. ഇരുവരും പിരിഞ്ഞോയെന്ന ചോദ്യമായിരുന്നു കൂടുതലും വന്നത്. വിഷയം ചർച്ചയായതോടെ അമൃതയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദർ മറുപടി നൽകി. എന്നാൽ അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ആശംസ കുറിപ്പൊന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ചില്ല. ഇതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീണോയെന്ന സംശയം വീണ്ടും ആരാധകരിൽ ഉണ്ടായി.
സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിറന്നാളാണെന്ന് അമൃത കുറിച്ചിരുന്നു. ആ പോസ്റ്റിന് കീഴിലും ഗോപി സുന്ദറിനെയാണ് ആരാധകർ അന്വേഷിച്ചത്. ഭൂരിഭാഗം കമന്റുകളും അമൃതയെ പരിഹസിച്ചുള്ളതായിരുന്നു. ഇപ്പോൾ സിംഗിൾ ആണോ, ഗോപിയേട്ടൻ എവിടെ ഒരു വിഷ് പോലും കണ്ടില്ലല്ലോ എന്നൊക്കെയാണ് കമന്റുകൾ.
അനിയത്തി അഭിരാമി വളരെ മനോഹരമായൊരു കുറിപ്പാണ് അമൃതയ്ക്കായി പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്. ‘ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ച വ്യക്തിയായി നിലനിൽക്കുന്ന പരിശ്രമങ്ങളിൽ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനോഹരിയായ ആത്മാവിന് പിറന്നാൾ ആശംസകൾ…’, എന്നാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ കുറിപ്പിന് താഴെയും നിരവധി കമന്റുകൾ അമൃത-ഗോപി സുന്ദർ ബന്ധത്തെ കുറിച്ചുണ്ട്. അഭിരാമിയുടെ കുറിപ്പിൽ ഒരു പന്തികേടുണ്ടെന്നായിരുന്നു ഒരാൾ കുറിച്ചത്.
ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് ഒരു വർഷം മുമ്പാണ് അമൃത പരസ്യപ്പെടുത്തിയത്. അടുത്തിടെ അമൃതയുടെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിലും ഗോപി സുന്ദർ പങ്കെടുത്തിരുന്നില്ല. അടുത്തിടെ ഗോപി സുന്ദറും അമൃതയും ഒരുമിച്ച് മറ്റ് ചില സെലിബ്രിറ്റികൾക്കൊപ്പം സ്റ്റേഷ് ഷോയ്ക്കായി കാനഡയ്ക്ക് പോയിരുന്നു. അവിടെ നിന്ന് തിരികെ എത്തിയ ശേഷം ഇരുവരും ഒരുമിച്ച് എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഗോപി സുന്ദർ പറ്റിച്ച് മുങ്ങിയോ എന്നുള്ള ചോദ്യങ്ങളും നിരവധി ഉയരുന്നുണ്ട്.