24.9 C
Kottayam
Saturday, June 6, 2026

മണിപ്പൂരിൽ വീണ്ടും സംഘർഷം;കർഫ്യൂ ഇളവുകൾ പിൻവലിച്ചു

Must read

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ മെയ്തെയ് വിഭാഗം പൊലീസുമായി ഏറ്റുമുട്ടി. ബിഷ്ണുപുർ അതിർത്തി ഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

സംഘർഷ സാഹചര്യത്തിൽ കിഴക്കേ ഇംഫാലിലും പടിഞ്ഞാറൻ ഇംഫാലിലും ജില്ലാ മജിസ്‌ട്രേറ്റുകള്‍ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു. ഇംഫാൽ താഴ്‌വരയിലുടനീളം രാത്രി കർഫ്യൂവിന് മുകളിൽ പകൽ സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, വൈദ്യുതി, പിഎച്ച്ഇഡി, പെട്രോൾ പമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി തുടങ്ങിയ അവശ്യ സേവനങ്ങളിലെ ആളുകളുടെ സഞ്ചാരം, പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം എന്നിവയെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35പേരുടെ കൂട്ടസംസ്‌കാരം നടത്തുന്നതിനെതിരെ മണിപ്പൂർ ഹൈക്കോടതി അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഉചിതവും ഫലപ്രദവുമായി തീരുമാനമെടുക്കണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനും ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മ്മയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരാചന്ദ്പൂര്‍ ജില്ലയിലെ എസ് ബോലിജങ്ങ് ഗ്രാമത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറമാണ് കൂട്ടസംസ്‌കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം 35 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചു. ‘പുതിയ സംഭവവികാസത്തെ തുടര്‍ന്ന് ഞങ്ങള്‍ ബുധനാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ആഭ്യന്തര മന്ത്രാലയവുമായി നീണ്ട ചര്‍ച്ച നടത്തിയിരുന്നു.

- Advertisement -

സംസ്‌കാരം അഞ്ച് ദിവസം കൂടി നീട്ടിവയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു, ആ അഭ്യര്‍ത്ഥന മാനിച്ചാല്‍ ഞങ്ങളെ അതിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സ്ഥലത്ത് അടക്കം ചെയ്യുക, ശ്മശാനത്തിനായി സര്‍ക്കാര്‍ ഭൂമി നിയമവിധേയമാക്കും. ഈ അഭ്യര്‍ത്ഥന മിസോറാം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്,’ തദ്ദേശീയ ആദിവാസി നേതാക്കളുടെ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week