FeaturedHome-bannerNationalNews

കോൺഗ്രസ് പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പില്ല; നാമനിർദേശ രീതി തുടരുമെന്ന് ഖാർഗെ

റായ്‌പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പില്ല പകരം നാമനിർദേശ രീതി തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മിറ്റിയാണ് നിർണായക തീരുമാനമെടുത്തത്.

യോഗം ആരംഭിച്ചപ്പോൾ തന്നെ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്.

തിരഞ്ഞെടുപ്പിലൂടെയാണ് അദ്ധ്യക്ഷനെ തീരുമാനിച്ചത്. ഇതിലൂടെ പാർട്ടിയിൽ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം നൽകാനായി. എന്നാൽ, ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു മത്സരം പാർട്ടിയിൽ നടക്കുന്നത് പൊട്ടിത്തെറിയിലേയ്ക്ക് നയിച്ചേക്കുമെന്നാണ് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തിയത്.

പി ചിദംബരം, അജയ് മാക്കൻ തുടങ്ങിയ നേതാക്കൾ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ, ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button