24.6 C
Kottayam
Saturday, June 6, 2026

ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ അമ്മാവനെ വെല്ലുവിളിച്ചു; സ്വകാര്യ ഭാഗത്ത് വെടിയേറ്റ് മരുമകൻ ആശുപത്രിയിൽ

Must read

അജ്മീർ: വസ്തുതർക്കത്തെ തുടർന്ന് അമ്മാവന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. രാജസ്ഥാനിലെ അജ്മീറിൽ ആണ് സംഭവം. ഭാഗ എന്നയാളാണ് വെടിവച്ചത്. ഇയാളുടെ മരുമകനായ ഹമീദ് എന്നയാൾക്കാണ് വെടിയേറ്റത്. ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ യുവാവ് വെല്ലുവിളിച്ചതിന്റെ പിന്നാലെയാണ്, തോക്കുമായി വന്ന അമ്മാവൻ വെടിയുതിർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഹമീദിന്റെ വസ്തുവിൽ നിന്ന് ഭാഗ സമ്മതമില്ലാതെ മണ്ണ് നീക്കം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കൈയിൽ ഉണ്ടായിരുന്ന തോക്ക് ചൂണ്ടി ഭാഗ നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. ഇരുവരും തർക്കത്തിൽ ഏർപ്പെടുന്നതും പിന്നീട് കാണാം.

- Advertisement -

ഇതിനിടെ ധൈര്യമുണ്ടെങ്കിൽ വെടിയുതിർക്കൂ എന്ന് ഹമീദ് ഭാഗയെ വെല്ലുവിളിച്ചു. എന്നാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഹമീദിന്റെ സ്വകാര്യ ഭാഗത്താണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.

- Advertisement -

ഹമീദിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ഹമീദ് തന്നെയായിരുന്നു വീഡിയോ പകർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week