കോട്ടയം: യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനം വൈകുന്നതോടെ ബദല്‍ നീക്കത്തിനൊരുങ്ങി പി.സി. ജോര്‍ജ് എം.എല്‍.എ. വിവിധ സഭാ നേതൃത്വങ്ങളേയും സംഘടനകളേയും ഒപ്പംകൂട്ടി ബദല്‍ മുന്നണിയുണ്ടാക്കാനാണ് ജോര്‍ജിന്റെ ശ്രമം. ജനപക്ഷം യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മില്‍ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും തീരുമാനം വൈകുന്നതോടെയാണ് പുതിയ നീക്കം.
യു.ഡി.എഫ് നേതൃത്വത്തിന് മുന്നണി പ്രവേശനത്തില്‍ അനുകൂല നിലപാടാണുള്ളത്. എന്നാല്‍ പൂഞ്ഞാറിലെ പ്രാദേശിക തലത്തില്‍ ഇതിനെതിരെ പലരും രംഗത്തുവന്നതാണ് തടസ്സമായിനില്‍ക്കുന്നത്. ചര്‍ച്ചകളില്‍ പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി വേണമെന്ന പി.സി. ജോര്‍ജിന്റെ നിലപാടും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ജനപക്ഷം യു.ഡു.എഫിനോടൊപ്പം നില്‍ക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വന്നത്. ഇതില്‍ തീരുമാനം എടുക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബദല്‍ സംവിധാനം ഒരു പരിധിവരെ യി.ഡി.എഫ്. വോട്ട് ബാങ്കുകളെ സ്വാധീനിക്കും.