28.4 C
Kottayam
Saturday, June 6, 2026

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Must read

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വഡാല സ്വദേശി സുമേധ് ജാദവാണ് അറസ്റ്റിലായത്. മുംബൈ ഖര്‍ റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 21കാരിയായ യുവതിയെ ഓടുന്ന ട്രെയിനിന് അരികിലേക്ക് യുവാവ് തള്ളിയിടാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും ഇതിനോടകം വൈറലായി. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൃത്യം നടത്തിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ സുമേധിനെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ണ്‍പാലീസ് കുടുക്കുകയായിരുന്നു. ണ്‍പാലീസ് പറയുന്നതനുസരിച്ച് യുവതിയും പ്രതിയും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അറിയുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ സുമേധ് മദ്യത്തിന് അടിമയാണെന്ന് മനസിലാക്കിയതോടെ യുവതി ഇയാളില്‍ നിന്നും അകലുകയായിരുന്നു.

പക്ഷെ സുമേധ് ഇവരെ പിന്തുടര്‍ന്ന് ശല്യം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു എന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിജയ് ചൗഗുലെ അറിയിച്ചത്. ഇയാള്‍ക്കെതിരെ പല തവണ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

സംഭവം നടന്ന ദിവസവും യുവതിയെ പിന്തുടര്‍ന്നാണ് ഇയാള്‍ ഖര്‍ സ്റ്റേഷനിലെത്തിയത്. വൈകിട്ടോടെ അന്ധേരിയില്‍ നിന്നും ട്രെയിനില്‍ കയറിയ യുവതിക്കൊപ്പം ഇയാളും അതേ ട്രെയിനിലുണ്ടായിരുന്നു. സ്റ്റേഷനിലിറങ്ങിയ യുവതി സഹായത്തിനായി അമ്മയെ വിളിച്ചു വരുത്തിയിരുന്നു. അമ്മയും മകളും ഒരുമിച്ച് പോകുന്നത് കണ്ടിട്ടും സുമേധ് വീണ്ടും ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് യുവതിക്ക് സമീപമെത്തി തനിക്കൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹം ചെയ്യാമെന്ന ഇയാളുടെ ആവശ്യം യുവതി നിരസിച്ചതോടെ സുമേധ് ആത്മഹത്യ ഭീഷണി മുഴക്കി. ട്രെയിനിന് മുന്നിലേക്ക് ഓടാന്‍ ശ്രമിക്കുകയും ചെയ്തു. പെട്ടെന്ന് മടങ്ങി വന്നായിരുന്നു ആക്രമണം.

- Advertisement -

യുവതിയെ വലിച്ചിഴച്ച ഇയാള്‍ ഓടിയെത്തിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. തുടര്‍ന്ന് അമ്മ ഇടപെട്ട് മകളെ എങ്ങനെയോ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തലയില്‍ 12 തുന്നല്‍ വേണ്ടി വന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week