ഒരിക്കലും കരയാറുമില്ല, ബഹളം വെക്കാറുമില്ല; ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താന്‍ മൈന്റ് ചെയ്യാറില്ലെന്ന് നടി നിത്യ മേനോന്‍. പരിഹസങ്ങള്‍ എല്ലാ മനുഷ്യരെയും ബാധിക്കുമെന്നും എന്നാല്‍ അതിന് പിന്നിലുള്ള സത്യം തിരിച്ചറിയുമ്പോള്‍ അതിനെ മുഖവിലയ്ക്ക് എടുക്കാതിരിക്കാന്‍ പഠിക്കുമെന്നും നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.

”നമ്മളെ പരിഹസിക്കുന്നത് എല്ലായിപ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല. അത് തിരിച്ചറിഞ്ഞാല്‍ അവയൊന്നും ബാധിക്കില്ല. എന്തുകൊണ്ടാണ് ഭാരം വയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല; അവര്‍ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്… അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

ബോഡി ഷേമിംഗിനെക്കുറിച്ചോര്‍ത്ത് താന്‍ ഒരിക്കലും ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഇന്‍ഡസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു”- നിത്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News