പൊളി ലുക്കിൽ നിത അംബാനി ! പ്രീവെഡ്ഡിംഗില്‍ ധരിച്ച നെക്ലേസിൻ്റെ വില കേട്ടാൽ ഞെട്ടും
മുംബൈ: നിത അംബാനി ആഡംബര പ്രിയയാണെന്ന് അറിയാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം നിത ഏറ്റവും ബെസ്റ്റ് ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗിലെ നിതയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ തരംഗമായി നില്‍ക്കുന്നത്. ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു ഈ പ്രീവെഡ്ഡിംഗ് നടന്നത്.
ഇറ്റലി മുതല്‍ ദക്ഷിണ ഫ്രാന്‍സ് വരെ നീളുന്നതായിരുന്നു ഈ യാത്ര. പോപ്പ് ഗായകരായ ബാക് സ്ട്രീറ്റ് ബോയ്‌സ് അടക്കമുള്ളവര്‍ ചടങ്ങില്‍ പാടാന്‍ എത്തിയിരുന്നു. എന്നാല്‍ നിതയുടെ ലുക്ക് വൈറലാവാന്‍ കാരണം ഹെയര്‍ സ്റ്റൈലിസ്റ്റായ അമിത് താക്കൂറാണ്.
പ്രീ വെഡ്ഡിംഗിന്റെ പിന്നണി ചിത്രങ്ങളാണ് അമിത് താക്കൂര്‍ പുറത്തുവിട്ടത്. ഇതിനൊപ്പം തന്നെ വീഡിയോയും ഉണ്ടായിരുന്നു. ചടങ്ങിലെ ടോഗ പാര്‍ട്ടിക്കായി നിത അംബാനിയെ ഒരുക്കുന്നതായിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. അപാര ലുക്കിലായിരുന്നു നിത എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കസ്റ്റം ഷിയാപരേലിയാണ് നിത അംബാനി ധരിച്ചിരുന്നത്.
ടോഗ പാര്‍ട്ടിയില്‍ അതുകൊണ്ട് തന്നെ നിത അംബാനിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫാഷന്‍ സ്റ്റൈലിസ്റ്റായ അനൈത ഷ്‌റോഫ് അഡ്ജാനിയയാണ് നിതയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മിക്കി കോണ്‍ട്രാക്ടറാണ് മേക്കപ്പ് ചെയ്തത്. ഇതെല്ലാം വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
വെള്ള നിറത്തിലുള്ള ടോഗയാണ് നിത അംബാനി ഈ ചടങ്ങില്‍ ധരിക്കുന്നത് വീഡിയോയില്‍ കാണാനാവുക. ഇത് വളരെ ലൂസായ ഒരു തരം വസ്ത്രമാണ്. പ്രധാനമായും മുമ്പ് റോമാസാമ്രാജ്യ കാലത്ത് ആളുകള്‍ ധരിച്ചിരുന്ന വസ്ത്രമാണ്. ഷിയാപരേലി ബ്രൂച്ചാണ് നിത അംബാനി തിരഞ്ഞെടുത്തത്. ഇതിന്റെ വില കേട്ടാലാണ് ഞെട്ടിപ്പോകുക. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.
അതേസമയം നിതയുടെ നെക്ലേസാണ് ഏറ്റവും ശ്രദ്ധ നേടിയത്. കോളിയര്‍ റൂബന്‍ സ്പിരാലെ എന്ന നെക്ലേസാണ് നിത ധരിച്ചത്. ഷിയാപരേലിയുടെ തന്നെ നെക്ലേസാണിത്. ഇതും വളരെയധികം വിലയേറിയതാണ്. ആറ് ലക്ഷം രൂപയില്‍ അധികമാണ് ഇതിന്റെ വില. നേരത്തെ നിത അംബാനിയുടെ ഗൗണും ഇതുപോലെ വൈറലായിരുന്നു.
ഇതും ആനന്ദിന്റെ പ്രീ വെഡ്ഡിംഗില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു. നേരത്തെയും നിത അംബാനിയുടെ നെക്ലേസുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 500 കോടിയുടെ വളരെ പുരാതനമായ വജ്ര നെക്ലേസും നിത അംബാനി ചടങ്ങില്‍ അണിഞ്ഞിരുന്നു. അതേസമയം ആനന്ദിന്റെ വിവാഹം ജൂലായിലാണ് നടക്കുക. ആദ്യ പ്രീവെഡ്ഡിംഗ് ഗുജറാത്തിലെ ജാംഗനറിലായിരുന്നു നടന്നത്.