26.9 C
Kottayam
Monday, May 6, 2024

ഭാവി തലമുറയ്ക്കായി കലയും സംസ്കാരവും പകർന്നു നൽകാൻ നിതാ അംബാനി,എൻഎംഎസിസി ബച്ച്പൻ’ നാളെ ആരംഭിക്കും

Must read

മുംബൈ: കലയും സംസ്കാരവും ആഘോഷിക്കുന്ന കുട്ടികളുടെ ഉത്സവമായ ‘എൻഎംഎസിസി ബച്ച്പൻ’ നാളെ ആരംഭിക്കും.  മുംബൈയിലെ ജിയോ വേൾഡ് സെന്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി ആർട്സ് സ്പേസായ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ആണ് കുട്ടികൾക്കായുള്ള 11 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഒരുക്കുന്നത്.

ഭാവി തലമുറയ്ക്കായി കലയും സംസ്കാരവും പകർന്നു നൽകുന്നതിനൊപ്പം അവരിലെ സർഗ്ഗാത്മകത വളർത്താനും പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്നുള്ള നിത അംബാനിയുടെ  ലക്ഷ്യത്തെ ഈ പ്രോഗ്രാം പിന്തുണയ്ക്കുന്നു.

ജൂലൈ 20 മുതൽ 30 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടി. എൻഎംഎസിസി ബച്ച്പൻ എന്നത് പഠനവും ആസ്വാദനവും ഒരുമിച്ച് നിലനിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.  കലയും സംസ്കാരവും എല്ലാ കുട്ടിയുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത് എന്ന് നിത അംബാനി പറയുന്നു. സർഗ്ഗാത്മകതയുടെയും ബാല്യകാലത്തിന്റെയും ഈ ആഘോഷത്തിൽ ഞങ്ങളോടൊപ്പം ചേരാൻ കുട്ടികൾ അവരുടെ കുടുംബത്തോടൊപ്പം എത്തിച്ചേരണമെന്നും എല്ലാവരെയും ഞാൻ ക്ഷണിക്കുന്നുവെന്നും നിത അംബാനി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 

നാളെ ആരംഭിക്കുന്ന പരിപാടിയിൽ തത്സമയ സംവേദനാത്മക സയൻസ് പ്രദർശനങ്ങൾ, ഡാൻസ്, സർക്കസ് ആക്റ്റുകൾ, ടെക്നോളജി വർക്ക് ഷോപ്പുകൾ കൂടാതെ, ഇന്ത്യയിലെ പരമ്പരാഗത കരകൗശല വസ്തുക്കളായ ക്രോച്ചെറ്റ് കളിപ്പാട്ടങ്ങൾ, പാവ നിർമ്മാണം, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത ഗെയിമുകൾ എന്നിവയിലേക്ക് കുട്ടികളെ പരിചയപ്പെടുത്തി ഇന്ത്യൻ ആചാരങ്ങളെക്കുറിച്ചുള്ള പഠനം കൂടുതൽ ആഴത്തിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കലാവേദി അറിയിച്ചു.

എൻഎംഎസിസി ബച്ച്പൻ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 250 രൂപ മുതൽ ആരംഭിക്കുന്നു. nmacc.com, bookmyshow.com എന്നിവയിലൂടെ ബുക്കിംഗുകൾ നടത്താം,
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week