23.7 C
Kottayam
Sunday, June 14, 2026

ന്യൂനമർദ്ദ സാധ്യത, ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി  വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 19 മുതൽ 23 വരെ ശക്തമായ മഴയ്ക്കും  സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജാഗ്രതാ നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

- Advertisement -

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

- Advertisement -

ജൂലൈ 19 മുതൽ 22 വരെ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19-07-2023 മുതൽ 22-07-2023 വരെ: വടക്കൻ കേരള, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week