22.8 C
Kottayam
Saturday, November 30, 2024

സ്ത്രീ സുരക്ഷാ; നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം

Must read

തിരുവനന്തപുരം:സ്ത്രീ സുരക്ഷക്കായി പൊലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം നൽകാനൊരുങ്ങി പൊലീസ്. സ്കൂളുകളും,റസിഡന്‍സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലകള്‍ തിരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കൃത്യതയോടെ പൊലീസിന് എത്താനും സാധിക്കും.

നിര്‍ഭയം ആപ്പിലെ സഹായ ബട്ടണ്‍ അഞ്ചു സെക്കന്‍ഡ് തുടര്‍ച്ചയായി അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അടുത്ത സെക്കന്‍ഡില്‍ മെസ്സേജ് എത്തുന്നതാണ്. കണ്‍ട്രോള്‍ റൂമില്‍ അപായ സിഗ്നല്‍ മുഴങ്ങും. മെസേജിനൊപ്പമുള്ള ഗൂഗിള്‍ മാപ്പ് ലൊക്കേഷന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍, മൊബൈല്‍ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ സന്ദേശം കൈമാറും. അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തും.

ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളുണ്ട്. നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍വച്ച് ഒരാള്‍ക്ക് ഏതു ജില്ലയില്‍നിന്നും സഹായം അഭ്യര്‍ഥിക്കാം. അതാത് ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുകയാണ്. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റ ക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബാറ്റർമാരുടെ വിളയാട്ടം! ശ്രേയസിന്റെ മുംബൈയെ തകർത്ത് സഞ്ജുവിന്റെ കേരളം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർ‌ത്തിയ 235 റണ്‍സ്...

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ...

28 കാരനായ ബോഡിബിൽഡർക്ക് വർക്കൗട്ടിനിടെ ഹൃദയാഘാതത്താൽ ദാരുണാന്ത്യം; മരണപ്പെട്ടത് അവാർഡ് ജേതാവായ അഭിഭാഷകൻ

സാവോപോള:ലോകപ്രശസ്ത ബ്രിസീലിയൻ ബോഡിബിൽഡർ ഹോസെ മറ്റെയസ് കൊറെയ സിൽവ അന്തരിച്ചു. ഫിറ്റ്‌നസ് രംഗത്തെ സംരംഭകനായ 28 കാരൻ ഹൃദയാഘാതത്താൽ മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ കുഴഞ്ഞുവീഴുകയായിരുന്നു. അപ്രതീക്ഷിതമായ നഷ്ടം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും...

നികുതി വെട്ടിച്ചത് 60 കോടി രൂപ; പറവ ഫിലിംസിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പറവ ഫിലിംസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട്...

വിവാഹം നടക്കാൻ 'മന്ത്രവാദം' നടത്തിയ 19 കാരി ഗർഭിണി, 'ഡിഎൻഎ'യിൽ മന്ത്രവാദി കുടുങ്ങി; പ്രതിക്ക് 16 വർഷം കഠിനതടവ്

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും...

Popular this week