KeralaNews

അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന കൈമാറി മെട്രോമാൻ ഇ ശ്രീധരൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി മെട്രോമാൻ ഇ ശ്രീധരൻ സംഭാവന നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവ റാമിനാണ് അദ്ദേഹം ചെക്ക് കൈമാറിയത്

ഇ ശ്രീധരന്റെ വസതിയിലെത്തിയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ സംഭാവന സ്വീകരിച്ചത്. കഴിഞ്ഞ മാസം മുതലാണ് സംസ്ഥാനത്ത് ശ്രീരാം മന്ദിർ നിധി സമർപ്പൺ ആരംഭിച്ചത്. നിരവധി പേർ ഇതിനോടകം തന്നെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിധി സമർപ്പണിൽ പങ്കാളിയായി. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുൾപ്പെടെ എല്ലാ വീടുകളിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിനായി ധനസമാഹരണം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker