28.9 C
Kottayam
Wednesday, May 15, 2024

സ്വര്‍ണ്ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയം; എഫ്.ഐ.ആറില്‍ എന്‍.ഐ.എ

Must read

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എന്‍ഐഎ പറയുന്നത്. സ്വര്‍ണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ വിശദമായി അന്വേഷിക്കും.

കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തുവന്നു. സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയം ഏജന്‍സികള്‍ കൈമാറിയിരിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week