നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായി; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നാലു ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി കാമുകനൊപ്പം മുങ്ങി!

ബാദ്ധ്വാന്‍: നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു പുതിയ കാമുകനൊപ്പം പോയി. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം 4 ലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് യുവതി കടന്നുകളഞ്ഞത്. ഉത്തര്‍പ്രദേശിലെ ബാദ്ധ്വാന്‍ ജില്ലയിലെ ചോട്ടാ പരയില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം കമിതാക്കളായ യുവതിയുടെയും യുവാവിന്റെയും പ്രണയ വിവാഹം നടന്നത്.

എന്നാല്‍ കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വരന്റെ വീട്ടില്‍ നിന്നു നവ വധുവിനെ കാണാതാവുകയും പിന്നീട് പോലീസ് സഹായത്തോടെ കാമുകനൊപ്പം ഒപ്പം ബൈക്കില്‍ ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലാവുകയായിരുന്നു. ഹോട്ട് സ്‌പോട്ട് പ്രദേശമായതിനാല്‍ കനത്ത പോലീസ് സുരക്ഷ ഉള്ളതിനാലാണ് നവ വധു പിടിയിലായത്.

ചോട്ടാ പര സ്വദേശിയായ മഹേഷും ആസംഗഡ് സ്വദേശിയായ റിയയും നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. വീട്ടുകാരെ ഉറക്ക മരുന്ന് കൊടുത്ത് മയക്കിയ ശേഷമാണ് റിയ കാമുകന്‍ ഒപ്പം സ്വര്‍ണം കൊണ്ട് കടന്ന് കളഞ്ഞത്. പോലീസിന്റെ കൈയില്‍ ലഭിച്ച സ്വര്‍ണം തിരികെ കിട്ടിയതോടെ എത്രയും പെട്ടന്ന് ബന്ധം നിയമപരമായി ഒഴിയണം എന്നാണു ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News