KeralaNews

ഇഷ്ട ബ്രാന്‍ഡ് കിട്ടാനില്ല; ഉപഭോക്താക്കള്‍ നിരാശയില്‍

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബാറുകളും മദ്യശാലകളും തുറെങ്കിലും ഇഷ്ടപ്പെട്ട ബ്രാന്‍ഡ് കിട്ടാനില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. ബെവ് ക്യൂ സംവിധാനത്തിലൂടെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന സമയമനുസരിച്ച് സാധനം വാങ്ങാനെത്തുമ്പോള്‍ മാത്രമാണ് ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ ഇല്ലെന്ന വിവരം അറിയുന്നത്. ബിയറാണെങ്കില്‍ മിക്കയിടങ്ങളിലും സ്റ്റോക്കില്ല.

ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടരമാസത്തോളം മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയം കാലാവധി കഴിഞ്ഞ ബിയറുകളാണ് മിക്കയിടങ്ങളിലും സ്റ്റോക്കുണ്ടായിരുത്. ഇവ നശിപ്പിച്ചു കളയാനായി മറ്റിവച്ചിരിക്കുകയാണ്. പുതിയ സ്റ്റോക്ക് എത്താത്തതാണ് ഉപഭോക്താക്കള്‍ക്ക് സാധനം കിട്ടാതായത്.

അതേസമയം നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം. റെമി മാര്‍ട്ടിന്‍, ഗ്ലെന്‍ഫിഡിച്, ഷിവാസ് റീഗല്‍ തുടങ്ങിയ മുന്തിയ ഇനം മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. വില 2000 മുതല്‍ എണ്ണായിരം വരെ.

തിരക്ക് ഒഴിവാക്കാനാണ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതെങ്കിലും അതും വെറുതെയായി. ബവ്റിജസിനു മുന്നില്‍ ക്യൂ കുറവായിരുങ്കെിലും ബാറുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പോലും പാലിക്കാതെ തിരക്കായിരുന്നു. പലയിടത്തും ടോക്ക കിട്ടാതെ വന്നവര്‍ ടോക്കണ്‍ ലഭിച്ചവരെക്കൊണ്ട് ഒരു കുപ്പിയെങ്കിലും വാങ്ങിപ്പിക്കാന്‍ ക്യൂവിനു വട്ടം കൂടി. ടോക്കണില്ലാതെ മദ്യശാലയ്ക്ക് പരിസരത്തെത്തുവരെ അറസ്റ്റ് ചെയ്യുമെുള്ള ഡിജിപിയുടെ നിര്‍ദേശം പോലീസും കാര്യമായെടുത്തില്ല. ഒരാഴ്ച കഴിയുമ്‌ബോള്‍ ഇഷ്ട മദ്യക്കട തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാകുമെന്ന് ബാര്‍ ഉടമകളെ ബവ്റിജസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബവ്ക്യൂ ആപ്പിന്റെ താളപ്പിഴകളോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് മദ്യവില്‍പന പുനരാരംഭിച്ചത്. ആദ്യദിവസം ടോക്കണ്‍ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടോക്കണ്‍ എടുക്കാമായിരുന്നുവെന്നാണ് അറിയിപ്പെങ്കിലും ആപ് തുറപ്പോള്‍ ടോക്കണ്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒു വരെ മാത്രം. ഒട്ടേറെപ്പേര്‍ക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker