News

കോവിഡ് ബാധയെന്ന് ഭീതി; പോലീസിന് സന്ദേശമയച്ച് നവദമ്പതികള്‍ ജീവനൊടുക്കി, പരിശോധനയില്‍ കോവിഡ് നെഗറ്റീവ്

മംഗളുരു: കൊവിഡ് പോസിറ്റീവായെന്ന് ഭയന്ന് മംഗളുരുവില്‍ നവദമ്ബതികള്‍ ജീവനൊടുക്കി. സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ രമേഷ്‌കുമാര്‍ (40), ഭാര്യ ഗുണ ആര്‍.സുവര്‍ണ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് ബാധിച്ചെന്ന ഭയത്തില്‍ പോലീസ് ആത്മഹത്യ സന്ദേശം അയച്ചശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

”ഒരാഴ്ചയായി തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതായും ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും ഇതില്‍ പറയുന്നു. ഭാര്യക്ക് പ്രമേഹമുള്ളതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു. ആശുപത്രിയില്‍ പോയാല്‍ മരിക്കുന്ന സമയത്ത് പരസ്പരം കാണാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ത്തന്നെ ഒരുമിച്ചു മരിക്കാന്‍ തീരുമാനിക്കുകയാണ്’ ആത്മഹത്യക്ക് മുന്‍പ് മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാറിന് രമേഷ് അയച്ച വാട്സാപ്പ് സന്ദേശമാണിത്.

ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നല്‍കിയ കമ്മിഷണര്‍ ആത്മഹത്യ തടയാന്‍ അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ ഇരുവരെയും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button