27.8 C
Kottayam
Sunday, May 26, 2024

വൈക്കത്ത് കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Must read

കോട്ടയം: വൈക്കം ചെമ്പില്‍ കായലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് ഇന്ന് ഉച്ചയോടെ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കായലില്‍ മീന്‍പിടിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ വിവരം പോലീസില്‍ അറിയിച്ചു. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഉണ്ട്.

സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week