ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ജവാന്റെ വീട് ആക്രമിച്ചതിനു ശേഷമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്ന ജവാനെയാണ് കാണാതായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഭീകരര്‍ അഗ്‌നിക്കിരയാക്കി. കുല്‍ഗാമിലെ രംഭാമ നോഹാമയില്‍നിന്ന് ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
അവധിയിലായിരുന്ന ഇദ്ദേഹം ഈദില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തോക്കുധാരികളായ ഭീകരര്‍ തടഞ്ഞു നിര്‍ത്തുകയും കാര്‍ അഗ്‌നിക്കിരയാക്കുകയുമായിരുന്നു. ഇദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ജവാനെ കണ്ടെത്താനുളള തെരച്ചില്‍ നടന്നുവരികയാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News