29.2 C
Kottayam
Friday, September 27, 2024

സിക്സിൽ സെഞ്ചുറിയടിച്ച് പന്ത്, തകർത്തത് ക്രിക്കറ്റ് ദൈവം സചിൻ്റെ റെക്കോഡ്

Must read

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഈ റെക്കോര്‍ഡ് പന്ത് സ്വന്തം പേരില്‍ കുറിച്ചത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് പന്ത് ഈ റെക്കോര്‍ഡില്‍ പിന്നിലാക്കിയത്.

ആദ്യ ഇന്നിങ്സിലെ 37 ആം ഓവറില്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെതിരെ സിക്സ് പറത്തിയ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്സ് പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന തകര്‍പ്പന്‍ റെക്കോര്‍ഡും ഇതോടെ പന്ത് സ്വന്തമാക്കി. ഇരുപത്തിയഞ്ചാം വയസ്സില്‍ 100 സിക്സ് നേടിയ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് 24 ക്കാരനായ റിഷഭ് പന്ത് പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ഇതിനോടകം 45 സിക്സ് പന്ത് നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്ബോള്‍ ആദ്യ ദിനം ചായക്ക് പിരിയുമ്ബോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 98 റണ്‍സിന് 5 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് മത്സരത്തില്‍ തിരിച്ചെത്തിച്ചത്. 52 പന്തില്‍ 53 റണ്‍സ് നേടിയ റിഷഭ് പന്തും 32 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്‍്റെ പത്താം ഫിഫ്റ്റിയാണ് പന്ത് നേടിയത്.

17 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 13 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര, 20 റണ്‍സ് നേടിയ ഹനുമാ വിഹാരി, 11 റണ്‍സ് നേടിയ വിരാട് കോഹ്ലി, 15 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റും മാറ്റി പോട്ട്സ് രണ്ട് വിക്കറ്റും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week