യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, യൂട്യൂബ് ഗായകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ പുളിയന്തോപ്പില്‍ 29-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ അറസ്റ്റില്‍.

ചെന്നൈയില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ സബേഷ് സോളമന്‍ എന്ന 35-കാരണാണ് അറസ്റ്റിലായത്. വില്ലിവാക്കം വനിത പോലീസില്‍ യുവതി നല്‍കിയ പരാതിയിലാണ് നടപടി. യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് സബേഷ് സോളമന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി 2020 മേയിലാണ് സബാഷ് സോളമനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സബേഷ് പലതവണ തന്റെ വീഡിയോകളും ഫോട്ടോയും വീഡിയോയും രഹസ്യമായി പകര്‍ത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവിടുമെന്ന് കഴിഞ്ഞ ഒരാഴ്ചയായി ഭീഷണിപ്പെടുത്തുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഒളിവില്‍ക്കഴിയുന്ന സെല്‍വകുമാറിനെ പോലീസ് തിരയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News