28.4 C
Kottayam
Saturday, June 6, 2026

‘വിചാരണ കൂടാതെ നുപുർ ശർമ്മയെ കുറ്റക്കാരിയായി വിധിച്ചു’സുപ്രീം കോടതി ജഡ്ജിമാരുടെ വാക്കാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

Must read

ന്യൂഡല്‍ഹി: രാജ്യത്തുടനീളം തനിക്കെതിരെയുള്ള എഫ്‌ഐആര്‍ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാര്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരുടെ ബെഞ്ച് വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ശേഷം നൂപുര്‍ ശര്‍മ്മയ്ക്ക് ന്യായമായ വിചാരണ നിഷേധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സാമൂഹിക പ്രവര്‍ത്തകനായ അജയ് ഗൗതം എന്ന ആളാണ് കത്ത് നല്‍കിയത്. ഹര്‍ജിയുടെ ഒരു പകര്‍പ്പ് ഇന്ത്യന്‍ രാഷ്ട്രപതിക്കും അടയാളപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നൂപുര്‍ ശര്‍മയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി എന്ന് ബഞ്ച് ആരോപിച്ചിരുന്നു. ഇത്തരം പരാമര്‍ശം നടത്തി അവര്‍ രാജ്യമെങ്ങും വികാരങ്ങള്‍ ആളിക്കത്തിച്ചു.

രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവര്‍ക്കാണ്. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ചാനല്‍ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌നൂപുര്‍ ശര്‍മ പാര്‍ട്ടിയുടെ വക്താവാണെങ്കില്‍ അധികാരം തലയ്ക്ക് പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

- Advertisement -

എന്നാല്‍, നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് ചീഫ് ജസ്റ്റീസിനും രാഷ്ടപതിക്കും കത്ത് നല്‍കിയത്. കോടതിയുടെ നിരീക്ഷണങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതാണെന്നും യാതൊരു യോഗ്യതയുമില്ലാത്തതും പിന്‍വലിക്കാന്‍ ബാധ്യസ്ഥവുമാണെന്ന് അജയ് ഗൗതം തന്റെ ഹര്‍ജിയില്‍ പറയുന്നു.

- Advertisement -

‘വിചാരണയോ അപ്പീലോ അല്ലെങ്കില്‍ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിയോ കണ്ടെത്തലോ ഇല്ലാതെ, കേസിന്റെയും വിചാരണയുടെയും മെറിറ്റിനെ ബാധിക്കുന്ന അത്തരം പ്രസ്താവനകള്‍ ഈ കോടതിക്ക് നടത്താന്‍ കഴിയുമോ?’ അദ്ദേഹം ഹര്‍ജിയില്‍ ചോദിച്ചു – എന്‍എച്ച്‌ആര്‍സി വെര്‍സീസ് സ്റ്റേറ്റ് ഓഫ് അരുണാചല്‍ പ്രദേശ് (1996)1SCC742 എന്ന വിഷയത്തിലെ വിധിയും അദ്ദേഹം ഉദ്ധരിക്കുന്നു, അത് ഓരോ മനുഷ്യന്റെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനവും കോടതിയും ബാധ്യസ്ഥമാണ്, അത് പൗരനായാലും മറ്റെന്തെങ്കിലായാലും ആരെങ്കിലും അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍, ഭീഷണിപ്പെടുത്താന്‍ നിയമം അനുവദിക്കാനാവില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു.

നൂപുര്‍ ശര്‍മ്മ ഖുറാനും ഹദീസും അനുസരിച്ച്‌ സത്യമാണ് സംസാരിച്ചതെന്നും അദ്ദേഹം വാദിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ ശര്‍മ്മയ്‌ക്കെതിരായ കേസിന്റെ മെറിറ്റിനെ നേരിട്ട് ബാധിക്കുമെന്നും അവര്‍ക്ക് ന്യായമായ വിചാരണയും സ്വാഭാവിക നീതിയും നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ അനുകൂല പ്രതികൂല പ്രതികരണങ്ങളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week