23.4 C
Kottayam
Saturday, December 7, 2024

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

Must read

- Advertisement -

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന സന്തോഷ് സെല്‍വത്തെ തിരിച്ചറിഞ്ഞത്. സംഘത്തിലെ പതിന്നാലോളം പേര്‍ പല ഭാഗങ്ങളിലായി താവളമടിച്ചാണ് മോഷണം നടത്തുന്നത്. അതുപോലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കം പോലീസ് തിരിച്ചറിഞ്ഞു. ഇതാണ് ആലപ്പുഴയ്ക്ക് സമാധാനമാകുന്ന അറസ്റ്റിലേക്ക് എത്തിയത്.

കൊടും ക്രിമിനലാണ് സന്തോഷ് സെല്‍വം. ഏത് പൂട്ടും പൊട്ടിക്കുന്ന വിരുതന്‍. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. 14 പേരടങ്ങുന്ന സംഘം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരേ തമിഴ്നാട്ടില്‍ 18 കേസും കേരളത്തില്‍ എട്ട് കേസുമുണ്ട്. മോഷണത്തില്‍ സ്ത്രീകളുടെ പങ്ക് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. കുണ്ടന്നൂരിലെ ഇവരുടെ കൂടാരങ്ങളില്‍നിന്ന് സ്വര്‍ണമെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം പിടികൂടിയ മണികണ്ഠന്‍ കൊച്ചി സ്വദേശിയാണ്. എന്നാല്‍ മോഷണസംഘത്തിലെ ബഹുഭൂരിപക്ഷം പേരും തമിഴ്നാട്ടിലെ കാമാച്ചിപുരം സ്വദേശികളാണ്. കുറുവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന ഒരു പ്രദേശമാണ് കാമാച്ചിപുരം.

- Advertisement -

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമാണ്. സി.സി.ടി.വി.യില്‍ പതിഞ്ഞതുപോലെ വീണ്ടും വേഷം കെട്ടിച്ച് ട്രയല്‍ നടത്തിയാണ് സന്തോഷ് തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. നെഞ്ചില്‍ പച്ച കുത്തിയതടക്കം തെളിവായി. എന്നാല്‍ സി.സി.ടി.വി.യില്‍ പതിഞ്ഞ രണ്ടാമത്തെ ആള്‍ ആരെന്നതില്‍ വ്യക്തതയില്ല. മണികണ്ഠനാണ് എന്നതില്‍ വ്യക്തമായ തെളിവ് കിട്ടിയിട്ടില്ല. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയായിരുന്നു. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. കുറുവാ മോഷ്ടാക്കളിലെ ചില വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മുതലെടുത്താണ് പ്രതികളിലേക്കെത്തിയത്.

പോലീസ് പിടികൂടാനെത്തിയപ്പോള്‍ ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് സന്തോഷ് ശെല്‍വം. മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷ് ശെല്‍വത്തിന്റെ നെഞ്ചിലെ ടാറ്റൂവാണ് നിര്‍ണായകമായത്. മോഷ്ടാവിന്റെ നെഞ്ചില്‍ ടാറ്റൂ കണ്ടതായി പോലീസിന് മൊഴി ലഭിച്ചിരുന്നു. ഇതാണ് മോഷണ സംഘത്തിലെ ഒരാള്‍ സന്തോഷാണെന്ന് ഉറപ്പിക്കാന്‍ സഹായിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. രാത്രിയായതിനാല്‍ മോഷണം നടന്ന വീട്ടിലുള്ളവര്‍ മുഖം കണ്ടിരുന്നില്ല. മോഷണക്കേസില്‍ മൂന്ന് മാസം ജയിലില്‍ കിടന്നതാണ്. കഴിഞ്ഞ മൂന്ന് മാസമായി പാല സ്റ്റേഷനില്‍ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

കുറുവാ സംഘത്തില്‍ 14 പേരാണ് ഉളളതെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിനും മണികണ്ഠനും പുറമെ സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പോലീസ് പിടികൂടിയിരുന്നു. മോഷണത്തില്‍ മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. മോഷണസംഘത്തിലെ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടിയ സാഹചര്യത്തില്‍ കുറുവാ സംഘത്തില്‍ പെട്ടവരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ എറണാകുളം പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സന്തോഷ് സെല്‍വം ട്രിച്ചി സ്വദേശിയാണ്. ഇയാളെപ്പറ്റി വിശദമായി അന്വേഷിച്ചു വരികയാണ്. ഇന്നലെ വൈകീട്ട് കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശികളായ സന്തോഷ് ശെല്‍വത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെല്‍വത്തെ നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നാണ് സാഹസികമായി പിടികൂടിയത്.

പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന സ്ത്രീകളും. ഇവര്‍ അക്രമാസക്തരായി പോലിസ് ജീപ്പ് വളഞ്ഞതോടെയാണ് സന്തോഷ് ജീപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസും അഗ്നിരക്ഷാസേനയും കായലും കരയും അരിച്ചുപെറുക്കി നടത്തിയ നാലര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ പ്രതിയെ അതിസാഹസികമായി പിടികൂടുക ആയിരുന്നു.

തമിഴ്നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗര്‍ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്നു വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിയില്ലാത്തവരുടെ കൂട്ടമാണിതെന്നാണ് പൊലീസ് പറയുന്നത്. കുറുവ സംഘം ആക്രമണകാരികളാണ്. ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിര്‍പ്പുണ്ടായാല്‍ ആക്രമിക്കാനുമാണിത്. രണ്ടുപേര്‍ വീതമാണു മിക്കയിടത്തും കവര്‍ച്ചയ്ക്കെത്തുന്നത്. സുരക്ഷ കുറഞ്ഞ പിന്‍വാതിലുകള്‍ അനായാസം തുറന്ന് അകത്തു കടക്കുന്നതാണ് രീതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week