റിമി ടോമി കുടുംബത്തിലേക്ക് പുതിയ അതിഥികൂടി,വാര്‍ത്ത പങ്കുവെച്ച് മുക്ത

കൊച്ചി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് റിമിയുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി കുടുംബ വിശേഷങ്ങളും ആരധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഞ്ച് വര്‍ഷമായി റിമി ടോമിയുടെ കുടുംബത്തിലെ ഒരു അംഗമാണ് നടി മുക്തയും.റിമിയുടെ സഹോദരന്‍ റിങ്കു ആണ് മുക്തയെ വിവാഹം ചെയ്തത്.

വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തില്‍ നിന്നും മുക്ത വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയല്‍ അവസാനിക്കുകയും ചെയ്തു

ഇപ്പോള്‍ ഇതാ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വന്ന സന്തോഷ വാര്‍ത്തയുമായെത്തിയിരിക്കുകയാണ് മുക്ത. പുതിയ ആളുടെ വരവോടു കൂടി കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കിടുന്നത്. റിമിയുടെ അനുജത്തി റീനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകള്‍ കൂടി ജനിച്ചിരിക്കുന്നു. റിമിയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമാണ് കുട്ടാപ്പി. റീനു ടോമിയും ഭര്‍ത്താവും മകനുമാണ് ചിത്രത്തില്‍. കുഞ്ഞുവാവയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News