റിയാദ്: സൗദിയും ഖത്തറും ഇനി ഒരുമിച്ച് പുതിയ ലോകത്തേയ്ക്ക് , പുത്തന്‍ പ്രതീക്ഷകളുമായി പ്രവാസികളും. ജി.സി.സി. ഉച്ചകോടി സമാപിച്ചതിനു പിന്നാലെ സൗദി അറേബ്യയും ഖത്തറും തമ്മലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ്. ഖത്തറിനെതിരായ ഉപരോധം ഇതിനുമുന്‍പുതന്നെ സൗദി അവസാനിപ്പിച്ചിരുന്നു.
നാല്‍പ്പത്തിയൊന്നാമത് ഉച്ചകോടിക്ക് ശേഷം അന്ന് തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരും ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുവേണ്ട തീരുമാനങ്ങളെടുത്തത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗവും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ നയതന്ത്രബന്ധം സഹായകമാകുമൈന്നാണ് വിലയിരുത്തല്‍.