26.7 C
Kottayam
Monday, May 6, 2024

പാചകവാതക വിതരണത്തിൽ സമഗ്ര മാറ്റം, നവംബര്‍ ഒന്നു മുതലുള്ള മാറ്റങ്ങള്‍ ഇവയാണ്

Must read

ഡൽഹി:വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു.
എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍.

വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് ലഭിക്കും.

പാചക വാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.

പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
രാജസ്ഥാനിലെ ജയ്പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാൽ കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമായിരിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week