33.4 C
Kottayam
Friday, April 26, 2024

കക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Must read

പത്തനംതിട്ട: മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് നാളെ വൈകുന്നേരമോ മറ്റന്നാളോ തുറക്കാ9 സാധ്യത. കക്കി അണക്കെട്ടില്‍ നിലവിലെ അപ്പര്‍ റൂര്‍ കര്‍വ് പ്രകാരം ഒക്ടോബര്‍ 20വരെ 978.83 മീറ്റര്‍ വരെ ജലം സംഭരിക്കാം. ജലനിരപ്പ് ഇന്നലെ രാത്രി 10 മണിയോടെ 978.33മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് കെ എസ് ഇ ബി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ലഭിക്കുന്ന ജലപ്രവാഹത്തിന്റെ തോത് അനുസരിച്ച് അടുത്ത 32 മണിക്കൂറിനുള്ളില്‍ അപ്പര്‍ റൂള്‍ കര്‍വ് ലെവലില്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ സ്ഥിതിഗതി നേരിടുന്നതിനായി കെ എസ് ഇ ബിയുടെ സാങ്കേതിക വിഭാഗം എല്ലാ മു9കരുതലുകളും സ്വീകരിച്ചു.

അതേസമയം കാലാവസ്ഥ പ്രവചനപ്രകാരം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നേരിയതോതിലുള്ള മഴയെ ഉണ്ടാകുകയുള്ളൂ. ആയതിനാല്‍ നദിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുവാന്‍ സാധ്യതയില്ല. കക്കി അണക്കെട്ട് തുറക്കുക വഴി പമ്പ നദിയിലെ ജലനിരപ്പ് 15 സെന്റിമീറ്റര്‍ മാത്രമേ ഉയരുകയുള്ളൂ. എന്നിരുന്നാലും വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിക്കുമെന്നതിനാല്‍ നദിയില്‍ കുളിക്കുന്നതും തുണി കഴുകുന്നതും, മീന്‍ പിടിക്കുന്നതും കഴിവതും ഒഴിവാക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week