മുന്നോട്ട് പോകുക, നിങ്ങളായിരിന്നു ശരിയെന്ന് കാലം തെളിയിക്കും; ബെന്യാമിന്‍

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നില കൊള്ളുന്ന പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ക്ക് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട് എന്ന് ബെന്യാമിന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവര്‍ക്ക് ആവശ്യമുണ്ട്. പാര്‍വതി, രേവതി, പദ്മപ്രിയ. മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും