നഴ്‌സെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇന്‍ഡോര്‍: നഴ്സെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ എടുത്തുകൊണ്ടുപോയി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്തു. മഹാരാജ യശ്വന്ത് റാവു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെ അഞ്ചോടെയായിരുന്നു കുഞ്ഞിന്റെ ജനനം. നഴ്സിന്റെ യൂണിഫോം ധരിച്ച യുവതി മുറിയിലെത്തുകയായിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്ന് അമ്മയോട് പറഞ്ഞ് ഇവര്‍ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News