29.5 C
Kottayam
Monday, June 3, 2024

മമ്മൂട്ടിയും മോഹൻലാലും സൂപ്പർ സ്റ്റാറുകളായി ഇതുവരെ തോന്നിയിട്ടില്ല; ഷമ്മി തിലകൻ

Must read

യുവത്വത്തിന്റെ ലഹരി ആവോളം പകര്‍ന്ന് നല്‍കിയ, ഒരു പതിറ്റാണ്ട് മാത്രം നീണ്ട നടന വസന്തമാണ് മലയാള സിനിമക്ക് ജയന്‍. ജയന്റെ ഓർമകൾക്ക് 40 വയസ്സ് തികഞ്ഞിരിക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജയൻ ജീവിക്കുന്നു.

ജയന്റെ ചരമദിനത്തിൽ പ്രണാമം അർപ്പിച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിലൂടെ പ്രണാമം അർപ്പിച്ച് നടൻ ഷമ്മി തിലകൻ. യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം എന്ന കുറിപ്പോടെ ജയന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പോസ്റ്റ്.

എന്നാൽ യഥാർത്ഥ സൂപ്പർ സ്റ്റാർ എന്ന കുറിപ്പ് കണ്ടതോടെ നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ആൾ ഇട്ട കമന്റിന് മറുപടിയുമായി ഷമ്മി തിലകൻ തന്നെ രംഗത്തുവന്നു. മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളല്ലേ എന്നായിരുന്നു ഒരാൾ ചോദ്യമായി കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അവർ സൂപ്പർസ്റ്റാറുകളായി എനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി. ഈ കമന്റ് വന്നതിന് പിന്നാലെ ഷമ്മി തിലകനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

1980 നവംബർ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എൻ. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തറയിൽ ഇടിച്ചാണ് ജയൻ മരിച്ചത്. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയൻ സാഹസികമായിത്തന്നെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week