EntertainmentNews

എന്റമ്മോ ഇതെന്താ വാ പൊളിച്ച് മലയാളികൾ! കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്; അടുത്തത് ബിക്കിനി ഫോട്ടോഷൂട്ട്

കൊച്ചി:സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. പല ഫോട്ടോ ഷൂട്ടുകളും സിനിമയെ വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഫോട്ടോ ഷൂട്ടുകളിൽ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫർമാരും ചിന്തിച്ചു കൂട്ടുന്നത്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിന് പിന്നാലെ മോഡൽ അർച്ചയ്ക്ക് എതിരെ നിരവധി സൈബർ ആക്രമണം നേരിടേണ്ടി വന്നു

ഹോട്ട് വെഡ്ഡിംഗ് ഫോട്ടോഗ്രഫി എന്നായിരുന്നു ഏവരും കമന്റ് ചെയ്തത്. എന്നാല്‍ അത് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് അല്ലെന്ന് പറയുകയാണ് അര്‍ച്ചന. ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയിട്ടായിരുന്നു അര്‍ച്ചന ഇക്കാര്യം തുറന്ന് പറഞ്ഞത്. മാത്രമല്ല ഫോട്ടോ പുറത്ത് എത്തിയതിന് പിന്നാലെ മാതാപിതാക്കളെ പോലും അധിക്ഷേപിച്ച് നിരവധി കമന്റുകളും മെസേജുകളുമെത്തി. അതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുന്നു.

തന്റെ അക്കൗണ്ടിൽ കയറി മോശം കമ്മെന്റ് ഇട്ടവർക്കും വീട്ടുകാരെ ചീത്ത വിളിച്ചവർക്കും മറുപടി നൽകുകയാണ് അർച്ചന.. ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. വയറ് കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ പാല് കുടിച്ചിട്ടാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നതെന്ന് അർച്ചന ചോദിക്കുന്നു.

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകുമെന്നും അർച്ചന പറയുന്നു.

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്. അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത് എന്നും അർച്ചന പറയുന്നു.

സിനിമയിൽ കാണുന്ന പ്രണയ രംഗത്തിന് സമാനമായ രീതിയിലായിരുന്നു വെഡിങ് മോഡൽ ഫോട്ടോ. വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികൾ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker