28.9 C
Kottayam
Sunday, May 12, 2024

നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിൽ നിന്ന് പറന്നുയർന്ന വിമാനം അപ്രത്യക്ഷമായി

Must read

കാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു.മണിക്കൂറുകളായി വിവാനത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. താര എയറിന്റെ  9 എൻഎഇടി വിവാമാനമാണ് 9.55 ന് പറന്നുയർന്നത്. ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.

നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന്‍ പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നീക്കമെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week