25.2 C
Kottayam
Tuesday, June 16, 2026

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…. തേങ്ങാക്കൊലയാണ്; കുറിപ്പ് വൈറല്‍

Must read

മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വര്‍ക്കലയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോദൃശ്യങ്ങളായിരുന്നു അത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ചു ഡോ. നെല്‍സണ്‍ ജോസഫ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആ കുറിപ്പിന് കീഴില്‍ വന്ന കമന്റുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നെല്‍സസണ്‍. ഫേസ്ബുക്കിലൂടെ തന്നെയാണ് നെല്‍സന്റെ പ്രതികരണം.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

അമ്മയെ ക്രൂരമായി ആക്രമിക്കുന്നവനെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ കണ്ടിരുന്നു. അതിനു താഴെ കണ്ട ഒരു കമന്റാണ് ‘അതാണ് അമ്മ മക്കള്‍ എന്ത് ചെയ്താലും ക്ഷമിക്കുന്ന അമ്മ ‘. അതേ ലൈനിലുള്ള കമന്റുകള്‍ പലയിടങ്ങളിലും കണ്ടിരുന്നു. ചിലയിടത്ത് ഒരു പടികൂടി കടന്ന് ‘ഇതാണ് യഥാര്‍ഥ അമ്മ’ എന്ന് വരെയൊക്കെ എത്തിച്ചതും കണ്ടു. ഒവ്വ…അതും പറഞ്ഞോണ്ട് അവിടെയിരുന്നോണ്ടാ മതി. എന്ത് തോന്ന്യാസം കാണിച്ചാലും മോനേ എന്ന് വിളിച്ചോണ്ടിരിക്കുന്നതാണ് ‘സ്നേഹം ‘ എന്ന് നിങ്ങളോടൊക്കെ ആരാണ് പറഞ്ഞത്?

ആദ്യം നിര്‍ത്തേണ്ടത് ഈ ഗ്ലോറിഫിക്കേഷനാണ്.

- Advertisement -

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്…… തേങ്ങാക്കൊലയാണ്. ഭൂമിയോളം ക്ഷമയാണെന്നൊക്കെ പറഞ്ഞ് ട്രെയിന്‍ ചെയ്തെടുത്താല്‍ പിന്നെ ചവിട്ടിയാലും പ്രതികരിക്കില്ലല്ലോ അല്ലേ? പ്രതികരിക്കുന്നവരൊക്കെ ‘ യഥാര്‍ഥ അമ്മ ‘ അല്ല എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും ആളുണ്ടാവും. എന്റെ വീട്ടിലോ മറ്റോ ആയിരിക്കണം. എന്ത് തോന്ന്യവാസം കാണിച്ചിട്ടും വീട്ടിലേക്ക് കയറിച്ചെല്ലാം എന്ന് ഒരു മിഥ്യാധാരണയുമില്ല. ചെയ്തത് തെറ്റാണെങ്കില്‍ അമ്മയും അപ്പനും ഒപ്പം നില്‍ക്കില്ലെന്ന് നല്ല ഉറപ്പുണ്ട്. ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കാവുന്നത് നല്ല കവളമടല് വെട്ടി അടിയാണ്..

- Advertisement -

തെറ്റ് ചെയ്താല്‍ തിരുത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. തല്ലി പതം വരുത്തലാണ് തിരുത്ത് എന്നല്ല ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. തല്ല് കൊണ്ടയാളെ കുറ്റപ്പെടുത്തുകയാണെന്നും കരുതരുണ്ട്. കഥയിലെ അവരുടെ ഭാഗം എന്താണെന്ന് അറിയാത്തതുകൊണ്ട് വിധിക്കാന്‍ നില്‍ക്കുന്നില്ല…താല്പര്യമില്ല. പക്ഷേ ‘ അതാണ് അമ്മ ‘ എന്ന പേരിലുള്ള ഗ്ലോറിഫിക്കേഷനുകള്‍ നടത്തി പ്രതികരിക്കുന്ന, പ്രതികരിക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാരെ മൊത്തം ആ ഗ്ലോറിഫിക്കേഷനില്‍ തളച്ചിടുന്നതിനോട് ഒരു യോജിപ്പുമില്ല. അമ്മയും ഒരു വ്യക്തിയാണ്. തല്ലിയാല്‍ നോവുന്ന, ആത്മാഭിമാനമുള്ള, ദുഖവും സന്തോഷവുമൊക്കെയുള്ള വ്യക്തി. ദേവിയല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week