കല്‍പ്പറ്റ: മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ സഹറ ഫാത്തിമയാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം.
ചണ്ണാളിയിലെ ഉമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദമ്പതികളുടെ ഏക മകളാണ് സഹറ ഫാത്തിമ. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News