28.2 C
Kottayam
Friday, June 5, 2026

നീതു ജോണ്‍സണ്‍ എവിടെ?കാത്തിരുന്നു മടുത്ത് എം.പിയും എം.എല്‍.എയും,അനിൽ അക്കരയുടെ നാടകമെന്ന് സി.പി.എം

Must read

തൃശൂർ: വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ അനിൽ അക്കര എംഎൽഎ കാത്തിരുന്നിട്ടും ആരും എത്തിയില്ല. പുറമ്പോക്കിൽ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റിൽ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സൻ എന്ന പ്ലസ് ടു വിദ്യാർഥിനി എഴുതി എന്നു പറയുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടി വടക്കാ‍ഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാൽ നീതു എന്ന കുട്ടി ഈ സ്‌കൂളിൽ പഠിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോൺസന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയിൽ 2 മണിക്കൂർ റോഡരികിൽ കാത്തിരിക്കുമെന്ന് അനിൽ അക്കര അറിയിച്ചത്. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും അനിലിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും ആരും വന്നില്ല. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണ് അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്.

അതേ സമയം നീതു ജോണ്‍സണ്‍ കോണ്‍ഗ്രസിന്റെ സൈബര്‍ സൃഷ്ടിയാണെന്നാണ് സി.പി.എം ആരോപണം.ശ്രീദേവ് സോമന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മൊബൈല്‍ നമ്പറില്‍ നിന്നാണ് ഈ പേരിലുള്ള അക്കൗണ്ട് തുടങ്ങിയിരിയ്ക്കുന്നതെന്നാണ് സി.പി.ഐം സൈബര്‍ വിംഗിന്റെ കണ്ടുപിടുത്തം.നീതു ജോണ്‍സന്റേതെന്ന പേരിലുള്ള കത്ത് ആദ്യം ഷെയര്‍ ചെയ്തത് അനില്‍ അക്കര എം.എല്‍.എ ആണെന്നും ആരോപിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week