മലയാളത്തിന്റെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്രിയ സിനിമയില്‍ നിന്ന് കുറച്ച് അകലം പാലിച്ചിരിന്നു. എന്നാല്‍ ഇപ്പോള്‍ നസ്രിയ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. സിനിമയില്‍ സജ്ജീവമല്ലാതിരുന്ന കാലത്തും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിന്നു. ഇപ്പോഴിതാ ഫഹദ് തന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നസ്രിയ.
അത് മറ്റൊന്നുമല്ല, കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തു നായയാണ്. വളര്‍ത്തുനായ ഓറിയോയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഓറിയോയെ ഓമനിക്കുകയും ഭക്ഷണം കഴിപ്പിക്കുന്നതിന്റെയുമൊക്കെ വീഡിയോയാണ് നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മയുടെ ഓറിയോ ബേബിയും എന്നാണ് നസ്രിയയുടെ വിഡിയോയ്ക്ക് ക്യാപ്ഷന്‍.