30 C
Kottayam
Tuesday, May 14, 2024

പുതിയ ഗെയിമുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്; ഹീറോയ്ക്ക് അഭിനന്ദന്‍ വര്‍ധമാന്റെ രൂപ സാദൃശ്യം

Must read

മുംബൈ: രാജ്യത്തെ യുവാക്കള്‍ക്ക് വ്യോമ സേനയോടുള്ള താല്‍പര്യവും, രാജ്യസ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഗെയിമിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. ഗെയിം ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐഒസ് വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങും. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ രൂപ സാദൃശ്യമുള്ള കഥാപാത്രത്തെയാണ് ഗെയിംമില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമ സേനയിലെ ആക്രമണശൈലികള്‍ വിവിധ യുദ്ധ വിമാനങ്ങള്‍ ഇവയൊക്കെ പരിജയപ്പെടാനുള്ള അവസരം കളിക്കാര്‍ക്ക് ഗെയിമില്‍ ഉണ്ടാകും.

ഇന്ത്യന്‍ ഗെയിം ഡെവലപ്പര്‍മാരായ ത്രീ ഇന്ററാക്ടീവും വ്യോമസേനയും ചേര്‍ന്നാണ് ഗെയിം വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഔദ്യോഗിക മൊബൈല്‍ ഗെയിമായ ‘എ കട്ട് എബവ്’ നിലവില്‍ സിംഗിള്‍ പ്ലേയര്‍ മൂഡിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഗെയിം ലഭ്യമാകുക. ‘എ കട്ട് എബവ്’ എന്ന പേരിലുള്ള ഗെയിം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week