ജൂനിയര്‍ ചീരുവിനേയും മേഘ്‌നയേയും സന്ദര്‍ശിച്ച് ഫഹദും നസ്രിയയും

മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയയും. മേഘ്നയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നസ്രിയ. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മേഘ്നയെയും കുഞ്ഞിനെയും ഇരുവരും കണ്ടത്. അടുത്തിടെ വാങ്ങിയ പോര്‍ഷെ കാറിലാണ് ഇവര്‍ എത്തിയത്.

ഒക്ടോബര്‍ 22-ന് ആണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ സര്‍ജയും കുടുംബവും താരത്തിനൊപ്പം ഉണ്ടായിരുന്നു.

ഏറെ പ്രത്യേകതകളോടെയാണ് മേഘ്‌ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും കണ്മണിയുടെ ജനനം എന്നാണ് കുടുംബവും പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സര്‍ജ കുടുംബത്തെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ള മാസമാണ് ഒക്ടോബര്‍.

ഒക്ടോബര്‍ മാസത്തിലാണ് ചിരഞ്ജീവിയുടെയും സഹോദരന്‍ ധ്രുവ സര്‍ജയുടെയും ജന്മദിനവും. ഒക്ടോബര്‍ 6-ന് ധ്രുവ സര്‍ജയുടെ ജന്മദിനമാണ്, ഒക്ടോബര്‍ 17-ന് ചിരഞ്ജീവിയുടെയും. വ്യാഴാഴ്ച 11.07-ന് ആണ് ജൂനിയര്‍ ചിരു ജനിച്ചത്. ആരാധകരും ഇത് ചിരഞ്ജീവിയുടെ പുനര്‍ജന്മം ആണെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News