36.9 C
Kottayam
Thursday, May 2, 2024

കൂടുതല്‍ ഒന്നും പറയാനില്ല, ആ ചുവപ്പുകൊടി ഒരു ആവേശമാണ്, ലാല്‍സലാം; സി.പി.എം കുടുംബസംമത്തില്‍ ആവേശത്തോടെ പങ്കെടുത്ത് നവ്യാ നായര്‍( വീഡിയോ കാണാം)

Must read

തൃശ്ശൂര്‍: സി.പി.എം കുടുംബസംഗമത്തില്‍ പങ്കെടുത്ത് കൈയ്യടി നേടി നടി നവ്യാ നായര്‍. ഗുരുവായൂര്‍ തൈക്കാട് വൈസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് നവ്യ പ്രസംഗിച്ച് കൈയ്യടി നേടിയത്. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്സിസത്തെക്കുറിച്ചും കൂടുതല്‍ പറയാന്‍ തനിക്ക് അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് താരം പറയുന്നു. വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് താന്‍ ഇഷ്ടപ്പെടുന്നത്.

അത് ഒരിക്കലും മരിക്കരുതേ എന്നാണ് തന്റെ ആഗ്രഹമെന്നും നവ്യാ നായര്‍ കൂട്ടിച്ചേര്‍ത്തു. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഇടയ്ക്ക് ചില വേദന വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നടി കൂട്ടിച്ചേര്‍ത്തു. വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായര്‍ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഏറ്റവും ഒടുവില്‍ ആവേശത്തോടെ ലാല്‍സലാം പറഞ്ഞാണ് താരം പ്രസംഗം അവസാനിപ്പിക്കുന്നത്. കൂടാതെ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളും നവ്യ വേദിയില്‍ ആലപിച്ചു.

 

https://www.facebook.com/watch/?v=356793538590873

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week