30 C
Kottayam
Friday, May 17, 2024

സംസ്ഥാനത്ത് 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത; ജനങ്ങളെ ആശങ്കയിലാഴ്ത്തി ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ 66 ശതമാനം സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം പ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യതയുള്ള ഇടങ്ങളെന്ന് സംസ്ഥാന റവന്യൂവകുപ്പ്- ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നഷ്ടപരിഹാരവും മറ്റും നല്‍കുന്നതിനായി 1038 വില്ലേജുകളെ പ്രകൃതിദുരന്ത ബാധിതമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരുന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ നിഗമനം. പ്രകൃതിദുരന്ത സാധ്യതയുള്ള വില്ലേജുകളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 4 ശതമാനം വര്‍ധനവുണ്ടെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2018 ലെ പ്രളയ കാലത്ത് സംസ്ഥാനത്തെ 981 വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളുടെ എണ്ണം 1038 ആയി ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയായ 38863 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 22000 ചതുരശ്ര കിലോമീറ്ററും ദുരന്തസാധ്യതയുള്ള ഇടങ്ങളായി മാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week