KeralaNews

കെഎംമാണിയെ മുഖ്യമന്ത്രിയാക്കി യുഡിഎഫ് ഭരണം അട്ടിമറിക്കാന്‍ സിപിഎം നീക്കംനടത്തി,വെളിപ്പെടുത്തലുമായി നന്ദകുമാര്‍

കൊച്ചി: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു.കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം.ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്.ഇപി ജയരാജനും താനുമാണ് കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.

പിസി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത്.പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി സംസാരിച്ചു.ആദ്യം വിസമ്മതിച്ച കെഎംമാണി പിന്നീട് സമ്മതം മൂളി.എന്നാൽ ജോസ്.കെ.മാണിയാണ് നീക്കം പൊളിച്ചത്.സോളാ‍ർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker