26.9 C
Kottayam
Monday, November 25, 2024

ഇ.എം.എസിനെയും  നായനാരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്, പിണറായിയ്ക്ക് മറുപടിയുമായി ലീഗ്

Must read

മലപ്പുറം:മുസ്ലീംലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിഎംഎ സലാമിന്‍റെ മറുപടി. മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ്  നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്- പിഎംഎ സലാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

പിഎംഎ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം

മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ്  നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്.  ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്… ഇന്നലെ നടന്നത്  സമരപ്രഖ്യാപനം മാത്രമാണ്…

കഴിഞ്ഞ ദിവസം വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. ആ ഘട്ടത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

Popular this week