28.9 C
Kottayam
Tuesday, May 21, 2024

ബഹ്റൈനിൽ വാഹനാപകടം, മൂന്ന് പേര്‍ മരിച്ചു

Must read

മനാമ: ബഹ്റൈനിലുണ്ടായ (Bahrain) വാഹനാപകടത്തില്‍ (Road accident) മൂന്ന് പേര്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ (Shaikh Khalifa bin Salman Highway) ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു (Hamad Town) കാര്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും (One injured) ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.


കുവൈത്തില്‍ ആടിന്റെ (Sheep)കുത്തേറ്റ് ഇന്ത്യക്കാരനായ ആട്ടിടയന്‍ (shepherd)മരിച്ചു. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ കബാദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വലിയ കൊമ്പുകളുള്ള ആടാണ് ഇയാളെ കുത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 


അതിനിടെ കുവൈത്തില്‍ (Kuwait) പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ (Expat found dead) കണ്ടെത്തി. ബാച്ചിലേഴ്‍സിനുള്ള താമസ സ്ഥലത്താണ് (Bachelor’s accommodation) 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് (Dead body found) പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.

മരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും ക്രമിനല്‍ എവിഡന്‍സ് വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടയാളുടെ വായില്‍ നിന്ന് രക്തം പുറത്തുവന്ന നിലയിലായിരുന്നു. കൊലപാതകമാവാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ രക്തസ്രാവം കാരണമായോ അല്ലെങ്കില്‍ മയക്കുമരുന്നോ വിഷമോ പോലുള്ളവ അമിതമായി  ഉപയോഗിച്ചാലോ ഇത്തരത്തില്‍ സംഭവിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week