EntertainmentKeralaNews

സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു,ഓർമ്മയായത്,മേനെ പ്യാർ കിയ,ഹം ആപ്‍കെ ഹേൻ കോൻ സിനിമകളുടെ സംഗീതമൊരുക്കിയയാൾ

നാഗ്പുർ:ഹിന്ദി സിനിമ ലോകത്തെ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്‍പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു റാം ലക്ഷ്‍മണ്. നാല് പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന കരിയറിൽ ഹിന്ദി, മറാത്തി, ബോജ്‍പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.​

വിജയ് പാട്ടില്‍ എന്നാണ് യഥാര്‍ഥ പേര്. സുരേന്ദ്ര എന്ന സം​ഗീത സംവിധായകനൊപ്പം ചേർന്നായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റാം എന്നത് സുരേന്ദ്രയും ലക്ഷ്‍ണണ്‍ വിജയ് പാട്ടിലുമായിരുന്നു. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തുടരുകയായിരുന്നു.

പാണ്ഡു ഹവൽദർ എന്ന ചിത്രത്തിലൂടെയാണ് 1975ൽ റാം ലക്ഷ്‍മണ്‍ സിനിമയുടെ ഭാഗമായത്.മേനെ പ്യാർ കിയ, ഹം ആപ്‍കെ ഹേൻ കോൻ, ഹം സാത് സാത് ഹേ, വോ ജോ ഹസിന തുടങ്ങിയ ചിത്രങ്ങളിലെ ​റാം ലക്ഷ്‍മണിന്റെ ഗാനങ്ങള്‍ ഹിറ്റായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button