CrimeKeralaNews

പീഡനക്കേസിൽ ഇരയായ യുവതിയെ പ്രതിയായ പൊലീസുകാരന്‍ വിവാഹം കഴിച്ചു,പത്തനംതിട്ടയിൽ നടന്നതിങ്ങനെ

പത്തനംതിട്ട: പൊലീസുകാരന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. ഇവരുടെ വിവാഹം നാളെ രാവിലെ കീക്കൊഴൂരില്‍ നടന്നു. പരാതിക്കാരിയെ വിവാഹം കഴിച്ച് കേസ് ഒതുക്കാനാണ് പൊലീസുകാരനും കൂട്ടരും ശ്രമിക്കുന്നത്. ഇതിനായുള്ള സഹായം എല്ലാം ഒരുക്കുന്നത് പൊലീസാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ ദേവ് പൊലീസിലെ തന്നെ ചില ഉന്നതരുടെ സഹായത്തോടെയാണ് ഇവർ കതിര്‍ മണ്ഡപത്തില്‍ എത്തിയത്. പീഢനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ തല്‍ക്കാലം ഇയാളുടെ അറസ്റ്റ് ഒഴിവാകും. പിന്നീട് കോടതിയില്‍ കേസ് എത്തുമെങ്കിലും ഇയാള്‍ക്ക് കേസില്‍ നിന്ന് ഊരി പോരാനും സാധിക്കും.

കഴിഞ്ഞ മാസം 19ന് അരുണ്‍ ദേവ് നടത്തിയ ഒളിച്ചോട്ടമാണ് ഇപ്പോള്‍ ഇയാളെ പീഡനക്കേസിലെ പ്രതിയാക്കിയത്. സുഹൃത്തിന്റെ വീട്ടില്‍ സ്വന്തം ബൈക്ക് കൊണ്ടു വച്ച ശേഷം അവിടെയുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് ഇയാള്‍ അന്ന് ഒളിവില്‍ പോയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം സൈബര്‍ സെല്‍ സഹായത്തോടെയായിരുന്നു.

ഇയാള്‍ നിരന്തരമായി വിളിച്ചിരുന്ന നമ്പരുകള്‍ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെയും അവിവാഹിതരായ യുവതികള്‍. ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും. യുവതികള്‍ ഒന്നടങ്കം സ്റ്റേഷനില്‍ വന്നപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായത്.

അങ്ങനെയാണ് റാന്നി പുല്ലൂപ്രം സ്വദേശിനി പരാതിയുമായി അഭിഭാഷകനെ സമീപിച്ചത്. എസ് പി ആര്‍. നിശാന്തിനിക്ക് ലഭിച്ച പരാതി പ്രകാരം റാന്നി പൊലീസ് അരുണ്‍ദേവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

പത്തനംതിട്ട സ്റ്റേഷനില്‍ നിന്ന് പെറ്റീഷന്‍ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുണ്‍ ദേവിന്. ഇതും സാമൂഹിക മാധ്യമങ്ങളും യുവതികളെ വലയില്‍ വീഴ്ത്താന്‍ പൊലീസുകാരന്‍ ഉപയോഗിച്ചു. അങ്ങനെ പരിചയത്തിലായ റാന്നി സ്വദേശിനിയുടെ വീട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണ്‍ സമയത്ത് ചെന്നാണ് ആദ്യമായി പീഢനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് 12ന് പരാതിക്കാരിയുടെ വീട്ടില്‍ എത്തുകയും അവിടെ വച്ച് ബലാല്‍സംഗം ചെയ്യുകയും ആയിരുന്നു.

പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് ആറ് തവണ ഇതേ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. നവംബര്‍ രണ്ടിന് പൂങ്കാവല്‍ അരുണ്‍ദേവ് താമസിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചു. പത്തനംതിട്ടയില്‍ കുടുംബങ്ങള്‍ക്ക് മാത്രം നല്‍കുന്ന ഫ്‌ളാറ്റില്‍ വച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഈ ഫ്‌ളാറ്റ് ഇയാളുടെ സുഹൃത്തുക്കളുടെയാണെന്ന് കരുതുന്നു. 1,73,800 രൂപ, അരപവന്റെ മാല, മുക്കാല്‍ പവന്റെ കമ്മല്‍ എന്നിവയും കൈവശപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker