തൃശൂര്‍: മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പരിസരത്ത് മധ്യവയസ്‌കന്‍ തലയ്ക്കടിച്ച് കൊലചെയ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാഞ്ഞാള്‍ താഴത്തുപുരയ്ക്കല്‍ ചാമി ചെട്ടിയാരുടെ മകന്‍ നാരായണന് (69) യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി ട്രോമോകെയര്‍ ബില്‍ഡിംഗിനടുത്തുള്ള വാഹനപാര്‍ക്കിംങ് സ്ഥലത്താണ് ആക്രിക്കച്ചവടക്കാരനായ പുതൂര്‍ക്കര സ്വദേശി ബാലനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ തലയ്ക്കടിയ്ക്കുന്നത് നേരില്‍ കണ്ട ദൃക്‌സാക്ഷിയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണപെട്ട ബാലന്റെ തലയുടെ പിന്‍വശത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News