പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ ആള്‍ക്കൂട്ടക്കൊല

അഗര്‍ത്തല: ത്രിപുരയിലെ സിപാഹിജല ജില്ലയില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മാതിന്‍ മിയ (29) എന്ന യുവാവാണ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ചയാണ് സംഭവം. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് കൂടെ പശുക്കളുമായി പോകുന്നതിനിടെയാണ് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ പിതാവ് ഷഫിഖ് മിയ നല്‍കിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News