24.6 C
Kottayam
Monday, May 20, 2024

ആലപ്പുഴയില്‍ സിഗ്നലില്‍ ട്രെയിന്‍ നിര്‍ത്തിയില്ല,ഒഴിവായത് വന്‍ ദുരന്തം, ലോക്കോ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

Must read

ആലപ്പുഴ: ലോക്കോ പൈലറ്റിന് സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകള്‍ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂര്‍, ധന്‍ബാദ് എക്സ്പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്.

സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ ലോക്കോപൈലറ്റിന് ഉണ്ടായ വീഴ്ചയാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്.കൊച്ചുവേളി എക്സ്പ്രസിലെലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയില്‍വേയുടെ നടപടി. സസ്പെന്‍ഡ് ചെയ്ത ലോക്കോ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും. ആലപ്പുഴയില്‍ നിന്നും പകരം ലോക്കോപൈലറ്റിനെഎത്തിച്ചാണ് ട്രെയിനുകള്‍ പുറപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week