25.5 C
Kottayam
Friday, June 5, 2026

പിണറായിയെ കുറിച്ചുള്ള അഭിപ്രായം?മുരളി ഗോപിയുടെ മറുപടി

Must read

കൊച്ചി:കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും, അതിനപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുള്ളതെന്നും മുരളി ഗോപി പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള ഭരണത്തെ വിലയിരുത്താമോ എന്നുള്ള ചോദ്യത്തിന്, താൻ അതിന് ആളല്ല എന്നും, തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അതെന്നും താൻ കലാകാരൻ ആണെന്നും മുരളി ഗോപി പറഞ്ഞു. പൊതുയിടത്തിൽ ഭരണത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനുള്ള ആളല്ല താനെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ചലച്ചിത്ര മേഖലയിൽ നിന്നും ആൾക്കാർ കൂടുതലായി രാഷ്ട്രീയത്തിലേക്കെത്തുന്ന സാഹചര്യത്തെക്കുറിച്ച്, ജനസേവനം എന്നത് ചെറിയ കാര്യമല്ല. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാൻ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ സിനിമാപ്രവർത്തകർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും മുരളി ഗോപി പറഞ്ഞു.

ജനാധിപത്യ രാജ്യത്തിൽ അവരവരുടെ സ്വകാര്യ തിരഞ്ഞെടുപ്പുകളെ കുറിച്ച് താൻ പറയേണ്ടതില്ലെന്നും അത് അവരുടെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസേവനമാണ് ഉദ്ദേശമെങ്കിൽ പൂർണമായും സ്വയം അതിലേക്ക് അർപ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കിൽ തീർച്ചയായും അവർ രാഷ്ട്രീയത്തിൽ ഇറങ്ങുക തന്നെ വേണമെന്നും മുരളി ഗോപി പറഞ്ഞു.

കർഷക സമരത്തെക്കുറിച്ച്, ‘ഒരു സമരം ഉണ്ടാകുന്നത് അതിനു വ്യക്തമായ ഒരു കാരണം ഉള്ളതുകൊണ്ടാണ്. ആ കാരണം എന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെണം. ആ കാരണം എന്തെന്ന് മനസിലാക്കാൻ ഭരണകൂടം തയ്യാറാകുന്നില്ലെങ്കിൽ എന്തുകൊണ്ട് അതിനു തയ്യാറാകുന്നില്ലെന്ന് അവർ അവരോടു തന്നെ ചോദിക്കണം’ എന്നും മുരളി ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week