33.4 C
Kottayam
Monday, May 6, 2024

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ

Must read

ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഗട്ട്‌കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയശേഷമേ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയു എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്താം തീയതിയാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടത്. വിജനമായസ്ഥലത്തുനിന്ന് തലയ്ക്ക് പരിക്കേറ്റനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുകയുണ്ടായത്. എന്നാല്‍ അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നും കുടുംബപ്രശ്‌നങ്ങള്‍ കാരണം വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ മെനഞ്ഞതാണെന്നും കണ്ടെത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്നവിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഒന്നരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയുണ്ടായി. തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിലാണ് ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണവും ആരംഭിക്കുകയുണ്ടായി. ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം നടത്തുകയുണ്ടായത്. ഇതിനിടെ ചില ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോകള്‍ പൊലീസ് പെണ്‍കുട്ടിക്ക് കാണിച്ചുനല്‍കി. ഇതില്‍നിന്ന് ഒരാളെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞകാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിക്കുകയുണ്ടായി. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് വ്യക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week